17
Jan 2026
Mon
17 Jan 2026 Mon
Mother dies after car rammed in to her scooter

മകളെ ഡോക്ടറെ കാണിച്ചു മടങ്ങവെ സ്‌കൂട്ടറില്‍ കാറിടിച്ച് അമ്മ മരിച്ചു. രണ്ടുമക്കള്‍ക്കു പരിക്ക്. തിരുവനന്തപുരം നെടുമങ്ങാടിന് സമീപമാണ് അപകടം. ആനാട് താഴേ പുനവക്കുന്ന് റോഡരികത്തു വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഹസീന (40)ആണ് മരിച്ചത്. ഹസീനയുടെ മക്കളായ ഷംന(16), റംസാന(7) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായര്‍ വൈകീട്ട് പഴകുറ്റി പെട്രോള്‍ പമ്പിനു മുന്നിലായിരുന്നു അപകം. റംസാനയെ ആശുപത്രിയില്‍ കാണിച്ച ശേഷം സ്‌കൂട്ടറില്‍ വീട്ടിലേയ്ക്ക് മടങ്ങുംവഴി പഴകുറ്റിയിലെ പമ്പില്‍ നിന്നും പെട്രോള്‍ അടിച്ചശേഷം റോഡിലേയ്ക്ക് ഇറങ്ങുമ്പോഴായിരുന്നു അമിത വേഗതയിലെത്തിയ കാര്‍ ഇവരെ ഇടിച്ച് തെറിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുരുതരമായി പരിക്കേറ്റ യുവതിയെയും മക്കളെയും നാട്ടുകാര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹസീനയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഷംനയുടെയും റംസാനയുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. നെടുമങ്ങാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഹസീനയുടെ ഭര്‍ത്താവ് ബാദുഷ വിദേശത്താണ്.

ALSO READ: മൂന്നു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിടെ ജി എസ് ടി എന്‍ഫോഴ്സ്‌മെന്റ് ഇന്‍സ്പെക്ടര്‍ പിടിയിലായി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക