15
Sep 2022
Sun
15 Sep 2022 Sun

പത്തുവയസ്സുകാരിയെ ക്ലാസ് റൂമിൽ വിവസ്ത്രയാക്കിയ സർക്കാർ സ്കൂൾ അധ്യാപകന് സസ്പെൻഷൻ. പെൺകുട്ടി മുഷിഞ്ഞ യൂനിഫോം ധരിച്ചുവന്നതിനെ തുടർന്നാണ് നടപടി. കുട്ടിയിൽ നിന്ന് ഊരിവാങ്ങിയ യൂനിഫോം അധ്യാപകൻ കഴുകി നൽകുകയും ചെയ്തിരുന്നു. മധ്യപ്രദേശിലെ ഷാഹ്ദോൽ സർക്കാർ സ്കൂളിലാണ് സംഭവം. ​

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഗോത്രവിഭാ​ഗത്തിൽ നിന്നുള്ള പെൺകുട്ടിയാണ് സഹപാഠികളുടെ മുന്നിൽ വിവസ്ത്രയാക്കപ്പെട്ടത്. അധ്യാപകനായ ശ്രാവൺ കുമാർ ത്രിപാഠിയാണ് കുട്ടിയെ വിവസ്ത്രയാക്കിയത്. അതേസമയം ഈ നടപടികളുടെ ചിത്രങ്ങളും വീഡിയോകളും ഇയാൾ സോഷ്യൽ മീഡിയയിലെ വിദ്യാഭ്യാസ വകുപ്പ് ​ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു. ശുചിത്വ സന്ദേശമെന്ന നിലയിലായിരുന്നു ഇവ പങ്കുവച്ചത്.

 

നടപടി വിവാദമായതിനു പിന്നാലെ വിദ്യാഭ്യാസ വകുപ്പ് അധ്യാപകനെ സസ്പെന്റ് ചെയ്യുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. വീഡിയോകളും ചിത്രങ്ങളും പ്രഥമതെളിവുകളായി പരി​ഗണിച്ചാണ് സസ്പെൻഷൻ നടപടിയെന്ന് ​​വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണറായ ആനന്ദ് റായി സിൻഹ പറഞ്ഞു. 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക