21
Apr 2025
Wed
21 Apr 2025 Wed
MSC Trukey achored in Vizhinjam

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകളിലൊന്നായ എം എസ് സി തുര്‍ക്കി വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. എംഎസ് സി തുര്‍ക്കിയെ ടഗ്ഗുകള്‍ തീരത്തേക്ക് അടുപ്പിച്ചു. സിംഗപ്പൂരില്‍ നിന്ന് വിഴിഞ്ഞത്ത് എത്തിയ ഭീമന്‍ കപ്പല്‍ ഇവിടെ ചരക്ക് ഇറക്കിയ ശേഷം ഘാനയിലേക്ക് പോവും. വിഴിഞ്ഞത്ത് എത്തിയ 257ാമത്തെ കപ്പലാണ് എം എസ് സി തുര്‍ക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ (എംഎസ്‌സി) അള്‍ട്രാലാര്‍ജ് ഇനത്തിലെ കപ്പലായ എം എസ് സി തുര്‍ക്കിക്ക് 399.9 മീറ്റര്‍ നീളവും 61.3മീറ്റര്‍ വീതിയുമുണ്ട്. കപ്പലിന് 24,346 കണ്ടെയ്‌നറുകള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. ഏറ്റവും കുറച്ച് കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളുന്നതും ഏറ്റവും ഇന്ധനക്ഷമതയുമുള്ളതുമായ കണ്ടെയ്‌നര്‍ ഷിപ്പാണിത്. ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്തേക്ക് ഈ ഭീമന്‍ കപ്പല്‍ ആദ്യമായിട്ടാണെത്തുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക