|
കോഴിക്കോട്: മുക്കം ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിനിടെ അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ കൂട്ടത്തല്ല്. കൂടുതല്‍ പോയിന്റ് ലഭിച്ച രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ അടിപിടി പിന്നീട് കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷം അധ്യാപകരും ഏറ്റെടുത്തതോടെയാണ് കൂട്ടത്തല്ലായി മാറിയത്.
ഉപജില്ലാ കലോത്സവത്തിന്റെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ആരംഭിച്ചത്. നീലേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളും കലോത്സവത്തിന് ആതിഥ്യം വഹിക്കുന്ന കൊടിയത്തൂര്‍ PTM ഹയര്‍ സെക്കണ്ടറി സ്‌കൂളുമാണ് ഏറ്റവും അധികം പോയിന്റ് നേടിയത്. ഓവറോള്‍ ട്രോഫി രണ്ട് സ്‌കൂളുകള്‍ക്കുമായി പങ്കിടാനായിരുന്നു സംഘാടകരുടെ തീരുമാനം. എന്നാല്‍ തങ്ങളാണ് യഥാര്‍ത്ഥ ചാമ്പ്യന്മാരെന്നും PTM സ്‌കൂള്‍ അനധികൃതമായി മത്സരാര്‍ത്ഥികളെ തിരുകി കയറ്റിയും വിധി നിര്‍ണ്ണയത്തില്‍ കൃത്രിമം കാട്ടിയും ട്രോഫിക്ക് അര്‍ഹത നേടുകയായിരുന്നുവെന്നും നീലേശ്വരം സ്‌കൂളിലുള്ളവര്‍ ആരോപിച്ചതാണ് തര്‍ക്കത്തിന് കാരണം.
നീലേശ്വരം സ്‌കൂള്‍ ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചതോടെ തര്‍ക്കം തുടങ്ങി. പിന്നാലെ രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും തമ്മിലടിച്ചു. ഇത് അധ്യാപകരും ഏറ്റെടുക്കുകയായിരുന്നു.
സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഇടപെട്ട് അന്വേഷണം നടത്തും.
Mukkam school festival, teachers and students clashed
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





