ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍ വേ ഷട്ടറുകള്‍ തുറന്നു. 11.35 ഓടെയാണ് മുല്ലപെരിയാര്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ സ്പില്‍ വേ ഷട്ടറുകള്‍ തുറന്നത്. 10 സെന്റി മീറ്റര്‍ വീതം തുറന്ന 13 സ്പില്‍വേ ഷട്ടറുകളിലൂടെ സെക്കന്‍ഡില്‍ 250 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്.
|
പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് ഇടുക്കി ജില്ലാ കലക്ടറുടെ നിര്‍ദേശിച്ചു. കഴിഞ്ഞദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


