26
Dec 2023
Thu
26 Dec 2023 Thu

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക്; നിരപ്പ് ഉയരുന്നത് മന്ദഗതിയിലായത് ആശ്വാസം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലേക്ക്. ഡാമിലെ ജലനിരപ്പ് 139. 90 അടിയിലെത്തി. നീരൊഴുക്ക് കൂടിയതും, തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. ഇതേ നീരൊഴുക്ക് തുടര്‍ന്നാല്‍ നാലു മണിക്കൂര്‍ കൊണ്ട് 140 അടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബുധനാഴ്ച വൈകീട്ട് നാലരയ്ക്ക് ജലനിരപ്പ് 139.6 അടിയാണ്. ചൊവ്വാഴ്ച 139.1 അടിയായിരുന്നു. 142 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും തമിഴ്‌നാട്ടിലും കനത്തമഴ പെയ്ത സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ചൊവ്വാഴ്ച തുറക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മഴ കുറഞ്ഞതോടെ അണക്കെട്ട് തുറക്കാനുള്ള തീരുമാനം തമിഴ്‌നാട് ഉപേക്ഷിക്കുകയായിരുന്നു.

അതേസമയം, വൃഷ്ടിപ്രദേശത്ത് മഴ ദുര്‍ബലമായതോടെ ജലനിരപ്പ് ഉയരുന്നത് മന്ദഗതിയിലായത് ആശ്വാസമായിട്ടുണ്ട്.