10
Aug 2023
Sat
10 Aug 2023 Sat

കോട്ടയം നഗരമധ്യത്തില്‍ പാതിരാത്രി സ്ത്രീയെ വെട്ടിക്കൊല്ലാന്‍ ശ്രമം; രണ്ടു പേര്‍ കസ്റ്റഡിയില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം: നഗരമധ്യത്തില്‍ നടുറോഡില്‍ അര്‍ധരാത്രിക്കു ശേഷം സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ കട്ടപ്പന സ്വദേശി ബാബു എന്ന ചുണ്ടെലി ബാബുവിനെയും മറ്റൊരാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിന് വെട്ടേറ്റു കിടന്ന സ്ത്രീയെ വെസ്റ്റ് പൊലീസ് ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. കടത്തിണ്ണകളില്‍ അന്തിയുറങ്ങാറുള്ള ബിന്ദു (40) എന്ന സ്ത്രീക്കാണ് വെട്ടേറ്റതെന്നും കൂടെ താമസിച്ചിരുന്ന ആളാണ് ബാബുവെന്നും പൊലീസ് പറഞ്ഞു.

ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ബിന്ദുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ നില ഗുരുതരമാണ്. ബസേലിയസ് കോളേജ് ജങ്ഷന് സമീപം കടത്തിണ്ണയില്‍ കിടക്കുകയായിരുന്നു ബിന്ദു. അംഗപരിമിതനായ എരുമേലി സ്വദേശി രാജു ഇവര്‍ക്ക് സമീപമിരുന്ന് ആഹാരം കഴിക്കാന്‍ ഒരുങ്ങുമ്പോള്‍ അവിടേക്ക് കത്തിയുമായി എത്തിയ ബാബു ആദ്യം ഇയാളെ ആക്രമിക്കുകയായിരുന്നു. ലോഹ ഊന്നുവടി ഉപയോഗിച്ച് രാജു വെട്ടു തടഞ്ഞു. രക്ഷപ്പെടാനായി രാജു ഓടി. ഈ സമയം ബിന്ദുവിനെ ആക്രമിക്കുകയായിരുന്നു. കത്തി ഉപയോഗിച്ച് ബാബു കഴുത്തിന് വെട്ടുകയായിരുന്നെന്ന് ദൃക്‌സാക്ഷി പൊലീസിനോട് പറഞ്ഞു.

രക്തം വാര്‍ന്നൊഴുകി റോഡില്‍ പതിനഞ്ചു മിനിറ്റോളം കിടന്ന ബിന്ദുവിനെ പൊലീസ് ആംബുലന്‍സ് വിളിച്ചുവരുത്തി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നും സംഭവമറിഞ്ഞെത്തിയ പോലീസിനെ അസഭ്യം പറയാനും ആക്രമിക്കാനും പ്രതി ശ്രമിച്ചു. എരുമേലി സ്വദേശി രാജുവിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രാജു വെട്ടിയെന്നാണ് പൊലീസിനോടു ബാബുവിന്റെ മൊഴി. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബാബു കാപ്പ നിയമപ്രകാരം ജയിലിലായിരുന്നു. കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. മദ്യലഹരിയിലാണ് ആക്രമണം നടത്തിയതെന്നാണ് സംശയം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക