26
Sep 2024
Sun
26 Sep 2024 Sun
murder case accused man on parole found dead

പത്തനംതിട്ട ഏഴംകുളത്ത് പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുമല പാറയില്‍ മേലേതില്‍ മനോജ് (39)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരോള്‍ കാലാവധി പൂര്‍ത്തിയായതിനാല്‍ മനോജ് ഇന്ന് ജയിലിലേക്ക് മടങ്ങേണ്ടതായിരുന്നു ഇതിനിടെയാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2016 ല്‍ അടൂര്‍ സ്വദേശിയായ പീതാംബരന്‍ എന്ന ആള്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് മനോജ്.