മുംബൈ: വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സംഗീത സംവിധായകന്‍ സഞ്ജയ് ചക്രബര്‍ത്തി അറസ്റ്റില്‍. (Music director Sanjay Chakraborty arrested for sexually assaulting 15-year-old girl) തന്റെ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാനെത്തിയ 15കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് അറസ്റ്റ്.
|
ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ടുമാസത്തിന് ശേഷം വെള്ളിയാഴ്ച കൊല്‍ക്കത്ത പൊലീസാണ് സഞ്ജയ് ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തത്.
ALSO READ: ഇസ്രായേലി ദമ്പതികള്‍ക്ക് സാധനം നല്‍കിയില്ലെന്നാരോപിച്ച് തേക്കടിയില്‍ കശ്മീരിയുടെ കട പൂട്ടിച്ചു
പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. അറസ്റ്റിന് പിന്നാലെ സഞ്ജയ് ചക്രബര്‍ത്തിയെ നവംബര്‍ 18 വരെ കസ്റ്റഡിയില്‍ വിട്ടുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊല്‍ക്കത്തയിലെ യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടിനോട് ബന്ധപ്പെട്ടാണ് സഞ്ജയ് ചക്രബര്‍ത്തി സംഗീത പരിശീലനം നല്‍കിയിരുന്നത്. ക്ലാസ് പൂര്‍ത്തിയായി വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുന്നതിനിടെയാണ് സഞ്ജയ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ബെംഗളൂരുവില്‍ വെച്ച് നടത്തിയ കൗണ്‍സിലിങ്ങിലാണ് 15കാരി പീഡനവിവരം പുറത്തുപറഞ്ഞത്.
ഇതിനുപിന്നാലെ സെപ്റ്റംബറില്‍ ബെല്‍ഗാരിയ പൊലീസ് സ്റ്റേഷനിലേക്ക് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഇമെയില്‍ വഴി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണത്തിന്റെ സൗകര്യത്തിനായി കേസ് ചാരു മാര്‍ക്കറ്റ് പൊലീസിന് കൈമാറുകയും ചെയ്തു.
മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സി.സി.ടി.വി ക്യാമറകള്‍ പോലീസ് പരിശോധിച്ചു. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. സംഗീതജ്ഞനായ പണ്ഡിറ്റ് അജോയ് ചക്രവര്‍ത്തിയുടെ സഹോദരനാണ് സഞ്ജയ് ചക്രബര്‍ത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





