24
Nov 2024
Sat
24 Nov 2024 Sat
Thekkady kashmiri

തേക്കടിയില്‍ ഇസ്രായേലി ദമ്പതികള്‍ക്ക് സാധനം നല്‍കിയില്ലെന്നാരോപിച്ച് കശ്മീരി കടയുടമകള്‍ക്കെതിരേ നടപടി. സമീപത്തുള്ള മറ്റു വ്യാപാരികള്‍ ഇടപെട്ട് കട പൂട്ടിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തേക്കടിയില്‍ കരകൌശല വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ ഇസ്രായേലികള്‍ സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു. ഇസ്രായേലികള്‍ ആണെന്നറിഞ്ഞപ്പോള്‍ സാധനങ്ങള്‍ തരില്ലെന്ന് പറഞ്ഞെന്നാണ് ദമ്പതികളുടെ ആരോപണം. കടയ്ക്ക് പുറത്തിറങ്ങിയ ദമ്പതികള്‍ മറ്റ് കടക്കാരോട് കാര്യം പറഞ്ഞു. ഇതിനിടെ ദമ്പതികളെ കൊണ്ടുവന്ന ഓട്ടോ ഡ്രൈവര്‍ സംഭവത്തില്‍ ഇടപെടുകയും ചെയ്തു.

ഡ്രൈവറും മറ്റ് കടക്കാരും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കടയുടമ മാപ്പ് പറഞ്ഞെങ്കിലും സംഭവം ചിലര്‍ വര്‍ഗീയത കലര്‍ത്തി വീണ്ടും കത്തിക്കുകയായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അന്വേഷണത്തിന് പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും എത്തി. കേന്ദ്ര ഏജന്‍സികളും വിവരങ്ങള്‍ അന്വേഷിച്ചതായാണ് റിപോര്‍ട്ട്.

തുടര്‍ന്ന് ചില വ്യാപാരികളും സംഘപരിവാര പ്രവര്‍ത്തകരും സമ്മര്‍ദ്ദം ചെലുത്തി കട അടപ്പിക്കുകയായിരുന്നു.

ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയോടുള്ള പ്രതിഷേധമാണ് കടയുടമ കാണിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. തേക്കടിയില്‍ വേറെയും കശ്മീരികള്‍ കട നടത്തുന്നുണ്ട്.