കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിനെതിരെ രാജ്യം മുഴുവന്‍ ഏപ്രില്‍ 30ന് രാത്രി 9 മുതല്‍ 9.15 വരെ ലൈറ്റണച്ച് പ്രതികരിക്കണമെന്ന് ആള്‍ ഇന്‍ഡ്യാ മുസ്ലിം പേഴ്‌സണല്‍ ബോര്‍ഡ് ആഹ്വാനം ചെയ്ത പ്രതിഷേധത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് മുസ് ലിം സംഘടനാ നേതാക്കള്‍.
രാഷ്ട്രത്തിന്റെ ഭരണഘടനയെയും മുസ് ലിംകളുടെ വിശ്വാസ സ്വാതന്ത്ര്യത്തെയും അപകടപ്പെടുത്തുന്ന ഈ നീക്കത്തില്‍ എല്ലാ പൗരന്മാരും പ്രതിഷേധിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
|
ബോര്‍ഡിന്റെ പ്രതിഷേധത്തെ വിജയിപ്പിക്കണമെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, പ്രഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, ഡോ.ഹുസൈന്‍ മടവൂര്‍, പി. മുജീബുറഹ്‌മാന്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, പി.എന്‍ അബ്ദുല്‍ ലത്വീഫ് മദനി, സി.പി ഉമ്മര്‍ സുല്ലമി, പ്രഫ. എ.കെ അബ്ദുല്‍ ഹമീദ്, ഹാഫിള് അബ്ദുശ്ശുകൂര്‍ മൗലവി, ഹാഫിള് പി.പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി, മുസമ്മില്‍ കൗസരി, ഡോ.വി.പി സുഹൈബ് മൗലവി, ഡോ.പി ഉണ്ണീന്‍, ഡോ. പി നസീര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


