30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
MV GOVINDAN

കൊല്ലം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും എം വി ഗോവിന്ദന്‍. സിപിഐഎം സംസ്ഥാന സമ്മേളനത്തിലാണ് എം വി ഗോവിന്ദനെ വീണ്ടും പദവിയിലേക്ക് തിരഞ്ഞെടുത്തത്. (MV Govindan gets second term as CPM state secretary) സെക്രട്ടറിയുടെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്ക് അതൃപ്തിയില്ലെന്നത് അദ്ദേഹത്തിന് അനുകൂല ഘടമകായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എം വി ഗോവിന്ദന്‍ ബാലസംഘം പ്രവര്‍ത്തകനായാണ് പൊതുരംഗത്തേയ്ക്ക് വന്നത്. ഡിവൈഎഫ്ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്നു. പിളര്‍പ്പിന് ശേഷം സിപിഐഎം രൂപം കൊണ്ട് അഞ്ചാമത്തെ വര്‍ഷം പാര്‍ട്ടി അംഗത്വത്തിലേയ്ക്ക് വന്ന എം വി ഗോവിന്ദന്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.

സംസ്ഥാന സെക്രട്ടറിയേറ്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരവെയാണ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് സെക്രട്ടറിയായി ചുമതലയേറ്റത്. പുതിയ പദവിയിലേയ്ക്ക് നിയോഗിക്കപ്പെടുമ്പോള്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നു.

അതേസമയം സിപിഐഎം 89 അംഗ സംസ്ഥാന കമ്മറ്റിയെ തിരഞ്ഞെടുത്തു. കണ്ണൂരില്‍ നിന്ന് വി കെ സനോജും എം പ്രകാശുമാണ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ടത്. വി വസീഫ്, ആര്‍ ബിന്ദു, കെ ശാന്തകുമാരി, ഡി കെ മുരളി, എം അനില്‍ കുമാര്‍, കെ പ്രസാദ്, കെ ആര്‍ രഘുനാഥ്, എസ് ജയമോഹന്‍ എന്നിവരും കമ്മിറ്റിയില്‍ ഇടംനേടി. 17 പുതുമുഖങ്ങളാണ് പുതിയ കമ്മിറ്റിയിലുളളത്.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement