06
Jun 2024
Tue
06 Jun 2024 Tue

കൊച്ചി: 28 വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് എം വി നികേഷ് കുമാര്‍. പൊതുപ്രവര്‍ത്തനരംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായാണ് നടപടി. റിപോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് ആയ എം വി നികേഷ് കുമാര്‍ സ്ഥാപനത്തിലെ ഔദ്യോഗിക പദവികളൊഴിഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇനി സിപിഐഎം അംഗമായി പ്രവര്‍ത്തിക്കും. റിപോര്‍ട്ടര്‍ ടിവി ഞാന്‍ ജന്മം നല്‍കിയ സ്ഥാപനമാണ്. എന്റെ കരുതലും സ്നേഹവുമെല്ലാം എല്ലാ കാലത്തും റിപോര്‍ട്ടറിനൊപ്പം ഉണ്ടാകും. ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഈ തീരുമാനമെന്ന് നികേഷ് കുമാര്‍ വ്യക്തമാക്കി.

കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം വി രാഘവന്റെയും സി വി ജാനകിയുടെയും മകനായി 1973 മെയ് 28 നാണ് എം വി നികേഷ് കുമാറിന്റെ ജനനം. ഏഷ്യാനെറ്റ് ന്യൂസിലാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. 2003 ല്‍ കേരളത്തിലെ ആദ്യത്തെ മുഴുവന്‍ സമയ വാര്‍ത്താ ചാനലായി ഇന്ത്യാവിഷന്‍ ആരംഭിച്ചപ്പോള്‍ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവര്‍ത്തിച്ചു. 2011ല്‍ റിപോര്‍ട്ടര്‍ ടിവിക്ക് തുടക്കം കുറിച്ചു.
2016ല്‍ ഇടതുപിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി നികേഷ് കുമാര്‍ അഴീക്കോട് നിന്ന് നിയമസഭയിലേക്ക് മല്‍സരിച്ചെങ്കിലും മുസ് ലിം ലീഗിലെ കെ എം ഷാജിയോട് പരാജയപ്പെട്ടിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക