മലപ്പുറം: വിവാഹമല്ലേ.. ആഘോഷമല്ലേ.. ലേശം ആവേശമൊക്കെ ആവാം. എന്നാല്‍, അത് അതിര് വിട്ടാലോ? നല്ല എട്ടിന്റെ പണി കിട്ടും. അതും എംവിഡി വക. (MVD take action against car stunt in Malappuram marriage celebration)
|
വിവാഹ ആഘോഷത്തിനിടെ വാഹനങ്ങളില്‍ യുവാക്കളുടെ അഭ്യാസപ്രകടനം അതിര് കടന്നതോടെ മോട്ടോര്‍ വാഹന വകുപ്പാണ് നടപടിയെടുത്തത്. മലപ്പുറം തിരൂര്‍ പറവണ്ണയിലാണ് സംഭവം.
ഒമ്പത് വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെതിരെയാണ് നടപടി സ്വീകരിച്ചത്. വാഹനത്തിന്റെ മുകളിലും ഡോറിന്റെ മുകളിലും കയറി അപകടകരമായി അഭ്യാസപ്രകടനം നടത്തിയതിനാണ് നടപടിയെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.
ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സുരക്ഷിതമായ ഡ്രൈവിങ്ങിന് പരിശീലന ക്ലാസ്സിന് ഹാജരാവാനുള്ള നിര്‍ദ്ദേശവും നല്‍കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





