22
May 2023
Fri
22 May 2023 Fri

ജിദ്ദ: നഹ്ദ റിയൽകേരള സൂപ്പർ കപ്പ്‌ 2023 ജിദ്ദയിൽ മെയ് 12 ന് ആരംഭിക്കുന്നു. ജിദ്ദ വസീരിയ ഡിസ്ട്രിക്ടിലെ താവൂൻ ഇലെവൻസ് ടർഫ് കോർട്ടിലാണ് മൽസരങ്ങൾ സംഘടിപ്പിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ സിഫ് എ ഡിവിഷൻ ടീമുകളായ നാല് പ്രമുഖ ടീമുകൾ മത്സരിക്കും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യമത്സരത്തിൽ വൈകീട്ട് 7:30ന് കംപ്യുട്ടക്ക് ഐടി സോക്കറും അബീർ ബ്ലൂ സ്റ്റാർ എഫ്‌സി യുമായി ഏറ്റുമുട്ടും. രണ്ടാമത്തെ മത്സരത്തിൽ ഷറഫിയ ട്രേഡിങ് സാബിൻ എഫ്‌സി ബാഹി ഗ്രുപ് ബ്ലാസ്റ്റേഴ്‌സ് എഫ്‌സി യുമായും മാറ്റുരയ്ക്കും. ഉൽഘാടനത്തോടനുബന്ധിച്ച് വിവിധ കലാ പരിപാടികൾ അവതരിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഫിറോസ് ചെറുകോട്, ടൂര്ണമെന്റിന്റെ മുഖ്യ പ്രായോചകരായ നഹ്ദ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ നാസർ നാലകത്ത്, മാർക്കറ്റിങ് മാനേജർ മസൂദ് റഹ്‌മാൻ, ഫിനാൻസ് ഓഫിസർ ആദിൽ റിയൽ കേരള ഡയറക്റ്റർമാരായ യാസർ അറഫാത്, യഹ്‌കൂബ്, കൺവീനർ ബിജു ആക്കോട്, സിസി അബ്ദുറസാക്ക് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

തുടർന്നുള്ള വെള്ളിയാഴ്ചകളിൽ എ, ബി ഡിവിഷന് പുറമെ ജൂനിയർ വിഭാഗം മത്സരങ്ങളും ഉണ്ടായിരിക്കും. ടൂർണമെന്റിലെ വിജയികൾക്ക് എല്ലാ ഡിവിഷനുകളിലും ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും. ഫാമിലികൾക്ക് മൽത്സരം വീക്ഷിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും സംഘാടകർ പറഞ്ഞു