31
Aug 2022
Tue
31 Aug 2022 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നജ്റാൻ:  എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം നജ്റാൻ  ബ്രാഞ്ച് കമ്മിറ്റി കിങ് ഖാലിദ് ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാംപ്  സംഘടിപ്പിച്ചു. നജ്റാനിലെ നിരവധി പ്രവർത്തകർ രക്തം നൽകി ക്യാംപിൽ പങ്കാളികളായി.

 

ഇന്ത്യൻ സോഷ്യൽ ഫോറം നജ്റാൻ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ കബീർ നിലമേൽ, സൈഫുദ്ദീൻ ആറാട്ടുപുഴ, നിഷാദ് പട്ടാമ്പി, നൗഷാദ് ഹസൻ, ശിഹാബ് ചാവക്കാട്, സമീർ, കബീർ മംഗലാപുരം, ഷെയ്ക്ക്   മിരാൻ, റഷീദ് പട്ടാമ്പി, നവാസ് ആലത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക