29
Mar 2024
Tue
29 Mar 2024 Tue

പാലക്കാട് : തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോ ഇന്ന് പാലക്കാട് നടക്കും.രാവിലെ 10 മണിയോടെ മേഴ്സി കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് മാർഗ്ഗം കോട്ടമൈതാനത്തെത്തും. കൃത്യം 10.30 ന് അഞ്ചുവിളക്ക് പരിസരത്തുനിന്ന് റോഡ് ഷോ ആരംഭിക്കും. കോട്ടമൈതാനത്തെ അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരം വരെയാണ് റോഡ് ഷോ. ഹെഡ് പോസ്റ്റ് ഓഫീസ് പരിസരം വരെയുള്ള 900 മീറ്റർ പരിധിയിൽ അര ലക്ഷത്തിലധികം പ്രവർത്തകർ പ്രധാനമന്ത്രിയെ കാണാൻ എത്തുമെന്നാണ് ബിജെപിയുടെ അവകാശ വാദം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജില്ലയിലെ മറ്റൊരു മണ്ഡലമായ ആലത്തൂരിൽ ബിജെപി ഇതുവരെ സ്ഥാനാർത്ഥിയെ പോലും പ്രഖ്യാപിച്ചിട്ടില്ല.