06
Jun 2024
Sun
06 Jun 2024 Sun
Narendra Modi took oath with 72 ministers

ന്യൂഡല്‍ഹി: 72 മന്ത്രിമാര്‍ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ അധികാരമേറ്റു. 30 കാബിനറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്ര മന്ത്രിമാരും 36 മന്ത്രിമാരും അടങ്ങുന്നതാണ് സര്‍ക്കാര്‍. മന്ത്രിമാരുടെ വകുപ്പുകള്‍ പിന്നീട് തീരുമാനിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു നേതൃത്വം നല്‍കി. ആദ്യം നരേന്ദ്രമോദിയും പിന്നീട് രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ജെ പി നദ്ദ, ശിവ് രാജ് സിങ് ചൗഹാന്‍, നിര്‍മലാ സീതാരാമന്‍, എസ് ജയശങ്കര്‍, മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്നിവരാണ് തുടര്‍ന്ന് സത്യപ്രതിജ്ഞ ചൊല്ലിയത്.

എച്ച് ഡി കുമാര സ്വാമി, ലാലന്‍സിങ്, സര്‍ബാനന്ദ സോനോവാല്‍, കിരണ്‍ റിജിജു തുടങ്ങിയവരും പിന്നീട് സത്യപ്രതിജ്ഞ ചെയ്തു. ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിന്‍ഹെ, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുഈസു, ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന തുടങ്ങിയ രാഷ്ട്രനേതാക്കളും മറ്റ് ക്ഷണിതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക