റിയാദ്: കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ കമ്മറ്റി ജോയന്റ് കണ്‍വീനറും അല്‍ഖര്‍ജ് ഏരിയാ രക്ഷാധികാരി സമിതി അംഗവുമായ നാസര്‍ പൊന്നാനിയെ, കേളി അല്‍ഖര്‍ജ് ഏരിയ രക്ഷാധികാരി സമിതി ആദരിച്ചു. 20 വര്‍ഷമായി അല്‍ഖര്‍ജ് മേഖലയിലും റിയാദിന്റെ വിവിധ പരിസരങ്ങളിലും ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങായി നിസ്വാര്‍ഥ സേവനം നടത്തുന്ന നാസറിന്, കേളി കുടുംബവേദിയും അല്‍ഖര്‍ജ് ഏരിയാ കമ്മറ്റിയും സംയുക്തമായി നടത്തിയ വിന്റര്‍ ഫെസ്റ്റ് വേദിയിലാണ് ആദരവ് നല്‍കിയത്.
|
മലപ്പുറം പൊന്നാനി സ്വദേശിയായ നാസര്‍ 1993ലാണ് സെയില്‍സ്മാനായി സൗദിയില്‍ എത്തിയത്. 2004 ല്‍ കേളി അംഗമായതിന് ശേഷം , സംഘടന ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ചുമതലപ്പെടുത്തുകയായിരുന്നു. അല്‍ഖര്‍ജ് മേഖലയിലെ എല്ലാ സൗദി സര്‍ക്കാര്‍ സ്ഥാപങ്ങളുമായും നല്ല ബന്ധം പുലര്‍ത്തുന്ന നാസര്‍ ഇന്ത്യന്‍ എംബസ്സിയുടെ കമ്മ്യൂണിറ്റി വളണ്ടിയര്‍മാരില്‍ ഒരാളാണ്.
കൊലക്കുറ്റം ചുമത്തി ജയിലിലടച്ച നിരപരാധികളായ ഇന്ത്യക്കാരും ബംഗ്ളാദേശ് പൗരന്മാരും അടങ്ങുന്ന അഞ്ച് പ്രവാസികളെ മോചിപ്പിച്ചതടക്കം നൂറുകണക്കിന് പ്രവര്‍ത്തനങ്ങളാണ് നാസര്‍ പൊന്നാനി ഇതിനകം പൂര്‍ത്തിയാക്കിയത്. ഏരിയാ പ്രസിഡന്റ് ഷെബി അബ്ദുള്‍ സലാം അധ്യക്ഷനായ ചടങ്ങില്‍ ഏരിയ സെക്രട്ടറി ലിപിന്‍ പശുപതി സ്വാഗതം പറഞ്ഞു.
കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, സമിതി അംഗങ്ങളായ സുരേന്ദ്രന് കൂട്ടായ്, സീബാ കൂവോട്, ഫിറോഷ് തയ്യില്‍, ഷമീര്‍ കുന്നുമ്മല്‍, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡണ്ട് സെബിന് ഇക്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, ജോയിന്റ് സെക്രട്ടറിമാരായ സുനില്‍ കുമാര്‍, മധു ബാലുശ്ശേരി, വൈസ് പ്രസിഡണ്ട്മാരായ ഗഫൂര്‍ ആനമങ്ങാട്, രജീഷ് പിണറായി, കെഎംസിസി അല്‍ഖര്‍ജ് സെക്രട്ടറി ഷബീബ് കൊണ്ടോട്ടി, ഒഐസിസി പ്രതിനിധി പോള്‍ പൊറ്റക്കല്‍, കേളി കുടുംബവേദി പ്രസിഡണ്ട് പ്രിയ വിനോദ്, പരിപാടിയുടെ ചെയര്മാന് ഗോപാല്‍ ചെങ്ങന്നൂര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
ഏരിയാ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തില്‍ നാസറിനുള്ള ഉപഹാരം കൈമാറി. സംഘടന ഏല്‍പ്പിക്കുന്ന ചുമതലകള്‍ തന്നെകൊണ്ടാവും വിധം നിറവേറ്റുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് ഉപഹാരം സ്വീകരിച്ച നാസര്‍ പ്രതികരിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





