01
Nov 2025
Wed
01 Nov 2025 Wed
national level basket ball player dies after pole falls on him

ബാസ്കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണ് യുവതാരം മരിച്ചു. ഹരിയാനയിലെ റോഹ്തകിലാണ് സംഭവം. ദേശീയതാരമായ 16കാരൻ ഹാ‍‍ർദിക് രതിയാണ് മരിച്ചത്. ലഖൻ മജ്റയിലെ കോർട്ടിൽ പരിശീലനം നടത്തുന്നതിനിടെ ബാസ്കറ്റ് ബോൾ പോൾ ഹാർദികിന്റെ നെഞ്ചിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചാടി ഉയ‍ർന്ന് ബാസ്കറ്റിൽ തൂങ്ങിയ സമയം പോൾ ഒടിയുകയും ഇതിനൊപ്പം നിലത്തേക്ക് വീണ ഹാർദിന്റെ നെഞ്ചിൽ പോൾ‌ അമരുകയുമായിരുന്നു.

ALSO READ:പൊതു സ്ഥലങ്ങളില്‍ അഞ്ച് ബോര്‍ഡുകള്‍ വച്ചാല്‍ സ്ഥാനാര്‍ഥി അയോഗ്യനാവും; അത് എങ്ങിനെയെന്നറിയാം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക