01
Nov 2023
Thu
01 Nov 2023 Thu

പി.ജി വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 1.5 ലക്ഷം രൂപ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ്; വിവരങ്ങള്‍ അറിയാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷന് (യു.ജി.സി) കീഴിലുള്ള നാഷണല്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ ഗ്രാജ്വേറ്റ് സ്റ്റഡീസ് ഈ വര്‍ഷത്തെ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. 2023- 24 അധ്യായന വര്‍ഷത്തില്‍ പി.ജി കോഴ്‌സുകള്‍ക്ക് ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ യോഗ്യത മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി മനസിലാക്കി ഈയവസരം ഉപയോഗപ്പെടുത്തണം. വിശദാംശങ്ങള്‍ താഴെ നല്‍കുന്നു.

ആര്‍ക്കൊക്കെ അപേക്ഷിക്കാം?
അപേക്ഷകര്‍ ഇന്ത്യക്കാരനായിരിക്കണം. അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ പി.ജി ആദ്യ വര്‍ഷ കോഴ്‌സിന് പ്രവേശനം ലഭിച്ചവരും ആകണം. പ്രവേശന സമയത്ത് വിദ്യാര്‍ഥിക്ക് 30 വയസില്‍ കൂടാന്‍ പാടില്ല. വാര്‍ഷിക വരുമാനം 2,50000 രൂപയില്‍ താഴെയായിരിക്കണം. നേരത്തെ തന്നെ പി.ജി പൂര്‍ത്തിയാക്കി രണ്ടാമത് അഡ്മിഷനെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവില്ല. ഓപ്പണ്‍/ ഡിസ്റ്റന്‍സ്/ പ്രൈവറ്റ്/ പാര്‍ട്ട് ടൈം മോഡില്‍ പി.ജി പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാനാവില്ല.

സ്‌കോളര്‍ഷിപ്പ് തുക
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രതിമാസം 15,000 രൂപ വീതം 10 മാസത്തേക്കാണ് ആനുകൂല്യം ലഭിക്കുക. ആകെ അനുവദിക്കുന്ന സ്‌കോളര്‍ഷിപ്പുകളുടെ 30 ശതമാനം വനിതാ വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്തിരിക്കുന്നു. 50 ശതമാനം ആര്‍ട്‌സ്, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, നിയമം, മാനേജ്‌മെന്റ് ഡിഗ്രി എന്നിവര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു. 50 ശതമാനം സ്‌കോളര്‍ഷിപ്പ് സ്ലോട്ടുകള്‍ സയന്‍സ്, എഞ്ചിനീയറിങ്, ടെക്‌നോളജി, മെഡിക്കല്‍, ടെക്‌നിക്കല്‍, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി വിഭാഗക്കാര്‍ക്കും നീക്കിവെച്ചിരിക്കുന്നു.

ആവശ്യമായ രേഖകള്‍
ആധാര്‍ കാര്‍ഡ്, അഡ്മിഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫീ സ്ലിപ്പ്, സ്ഥാപനത്തിന്റെ അനുമതി പത്രം, വിദ്യാര്‍ഥിയുടെബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, വിദ്യാര്‍ഥിയുടെ പേഴസണല്‍ പ്രൊഫൈല്‍, ഇമെയില്‍ ഐ.ഡി.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: 2023 ഡിസംബര്‍ 31.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

യു.ജി.സിയുടെ [email protected] എന്ന ഇമെയില്‍ ഐ.ഡി മുഖേനയും (011)23604446, (011)23604200 എന്ന നമ്പറിലൂടെയും അന്വേഷിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

https://www.buddy4study.com/scholarship/nationalscholarshipforpostgraduatestudise

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക