22
Sep 2022
Sat
22 Sep 2022 Sat

കോഴിക്കോട് : മനുഷ്യാവകാശ ഏകോപന സമിതി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. പി കോയയുടെ അന്യായമായ അറസ്റ്റിനെതിരേ എന്‍.സി.എച്ച് .ആര്‍.ഒ കേരളാ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ പ്രകടനവും പൊതുയോഗവും തിങ്കളാഴ്ച കോഴിക്കോട്ട്. തിങ്കള്‍ വൈകീട്ട് 4 മണിക്ക് കോഴിക്കോട് മൊഫ്യൂസ്യല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്ന പ്രതിഷേധ പ്രകടനം കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന യോഗത്തില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി ചെക്കുട്ടി, പൊതുപ്രവര്‍ത്തകന്‍ എ.വാസു, പി. അംബിക എന്‍.സി.എച്.ആര്‍.ഒ സംസ്ഥാന പ്രസിഡണ്ട് അഡ്വ. കെ സുധാകരന്‍, ദേശീയ സെക്രട്ടറി റെനി ഐലിന്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>