06
Oct 2024
Thu
06 Oct 2024 Thu
NCP Congress alliance gets 4 more independent MLAs Support

ജമ്മു കശ്മീരില്‍ നാലു സ്വതന്ത്രരുടെ കൂടി പിന്തുണ നാഷനല്‍ കോണ്‍ഫറന്‍സിന്. പ്യാരേ ലാല്‍ ശര്‍മ, സതീഷ് ശര്‍മ, ചൗധരി മുഹമ്മദ് അക്രം, ഡോ. രാമേശ്വര്‍ സിങ് എന്നിവരാണ് നാഷനല്‍ കോണ്‍ഫറന്‍സിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ 90 അംഗ നിയമസഭയില്‍ നാഷനല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തിന് 52 സീറ്റുകളായി. 42 സീറ്റുകളാണ് ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള നാഷനല്‍ കോണ്‍ഫറന്‍സിനു ലഭിച്ചത്. കോണ്‍ഗ്രസിന് ആറു സീറ്റുകളാണുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപി 29 ഇടത്താണ് ജയിച്ചത്. മൂന്ന് സ്വതന്ത്രരുടെ പിന്തുണ കൂടി ബിജെപിക്ക് ലഭിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍ഡ് ഡമോക്രാറ്റിക് പാര്‍ട്ടിക്ക് കേവലം മൂന്ന് സീറ്റുകളാണ് ലഭിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക