05
Jan 2025
Tue
05 Jan 2025 Tue
nearly 100 killed in Tibet earthquake

ടിബറ്റിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 95 ആയി ഉയര്‍ന്നു. 130ലേറെ പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പ്രാദേശിക സമയം ഒമ്പതോടെയായിരുന്നു ആദ്യ ഭൂചലനമുണ്ടായത്. ഇതിനു ശേഷം നാല്‍പതിലേറെ തുടര്‍ചലനങ്ങളുണ്ടായി. നേപ്പാളിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും ഈ ഭൂകമ്പം അനുഭവപ്പെടുകയുണ്ടായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടിബറ്റിലെ ഷിഗാത്സേ നഗരത്തിലാണ് ഭൂചലനം നാശം വിതച്ചത്. ഭൂകമ്പമാപിനിയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ആയിരത്തിലേറെ വീടുകള്‍ക്ക് ഭൂകമ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. തിബത്തന്‍ ബുദ്ധ നേതാവായ പാഞ്ചന്‍ ലാമയുടെ പരമ്പരാഗത ഇരിപ്പിടമായ ഷിഗാറ്റ്‌സേയില്‍ എട്ടുലക്ഷത്തോളമാണ് ജനസംഖ്യ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക