പാലക്കാട്/കൊച്ചി: നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ മൂന്ന് ചെറുപ്പക്കാരുടെ ദാരുണ മരണത്തിനിടയാക്കിയ ആഡംബര മിനി കൂപ്പര്‍ അപകട കേസ് അട്ടിമറിക്കാന്‍ വ്യവസായിയായ പ്രതിയുടെ കുടുംബം ശ്രമിക്കുന്നതായി കൊല്ലപ്പെട്ട പാലക്കാട് സ്വദേശിനി ഗോപികയുടെയും വയനാട് സ്വദേശിനി ദേവികയുടെയും കുടുംബങ്ങള്‍ ആരോപിച്ചു.പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് പ്രതി തൃക്കാക്കര സ്വദേശി സുഹൈല്‍ സജീവിനെ (19) രക്ഷിക്കാന്‍ മുകളില്‍ നിന്ന് ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന് കുടുംബം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
|
പ്രധാന വിവരങ്ങൾ (Key Highlights)
- കേസ് അട്ടിമറിക്കാൻ നീക്കമെന്ന് കുടുംബം: നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ കൊല്ലപ്പെട്ട ഗോപികയുടെയും ദേവികയുടെയും കുടുംബങ്ങൾ പ്രതി സുഹൈൽ സജീവിനെതിരെയും പോലീസിന്റെ നടപടികൾക്കെതിരെയും രംഗത്തെത്തി.
- അപവാദ പ്രചരണവും എഫ്.ഐ.ആറിലെ വീഴ്ചയും: കൊല്ലപ്പെട്ട പെൺകുട്ടികൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തുന്നതിന് പിന്നിൽ പ്രതിയുടെ കുടുംബവും ചില സംഘടനകളുമാണെന്ന് ഗോപികയുടെ പിതാവ് ആരോപിച്ചു. പ്രതി മദ്യപിച്ച വിവരം പ്രാഥമിക വിവര റിപ്പോർട്ടിൽ (FIR) ഉൾപ്പെടുത്തിയിട്ടില്ലെന്നും ആരോപണമുണ്ട്.
- വിട്ടവീഴ്ചയില്ലാതെ എക്സൈസ് നടപടി: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം വിളമ്പിയ മൂന്ന് പ്രമുഖ ബാറുകൾക്കെതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തതായും ആരുടെയും സ്വാധീനത്തിന് വഴങ്ങില്ലെന്നും എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി.
’19 വയസ്സുള്ള പ്രതിയെ കുട്ടികളുടെ ജയിലിലാക്കി സംരക്ഷിക്കുന്നു!’
19 വയസ്സുള്ള പ്രതി സുഹൈല്‍ സജീവ് പണമുള്ള പ്രമുഖ കുടുംബത്തിലെ അംഗമാണ്. അപകടം നടന്ന ഉടന്‍തന്നെ ‘വാപ്പ നോക്കിക്കോളും’ എന്ന് പ്രതി അഹങ്കാരത്തോടെ പറഞ്ഞത് ഉയര്‍ന്ന തലത്തിലുള്ള ഈ സ്വാധീനത്തിന്റെ ബലത്തിലാണെന്ന് മരണപ്പെട്ട പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ’19 വയസ്സുള്ള ഒരു വലിയ കുറ്റവാളിയെ കുട്ടികളെ പാര്‍പ്പിക്കുന്ന ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. ഇത്രയും വലിയ കുറ്റകൃത്യം ചെയ്തയാളെ കുട്ടികളുടെ ജയിലിലാണോ ഇടേണ്ടത്? പ്രതിയുടെ കുടുംബത്തിന്റെ ഇടപെടല്‍ മൂലമാണ് അവിടെ ഇത്തരമൊരു സുരക്ഷിത തടവറയൊരുക്കിയത്. എഫ്.ഐ.ആറില്‍ പ്രതി മദ്യപിച്ചിരുന്നു എന്ന നിര്‍ണ്ണായക വിവരം പോലുമില്ല. ഇതെല്ലാം കേസ് അട്ടിമറിക്കാനുള്ള വ്യക്തമായ നീക്കങ്ങളാണ്. പണം കൊണ്ട് ഞങ്ങള്‍ക്ക് പോരാടാന്‍ കഴിയില്ലായിരിക്കും, എന്നാല്‍ നിയമത്തിന് മുന്നില്‍ ഞങ്ങള്‍ ഏതറ്റം വരെയും പോകും!’ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വൈകാരികമായി പ്രതികരിച്ചു.
സോഷ്യല്‍ മീഡിയയിലെ അപവാദ പ്രചരണം; ശശികലക്കെതിരെയും രോഷം
അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ട മകള്‍ക്കെതിരെ ചില കേന്ദ്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കടുത്ത ദുഷ്പ്രചരണങ്ങള്‍ നടത്തുകയാണെന്ന് ഗോപികയുടെ പിതാവ് വെളിപ്പെടുത്തി. പ്രതിയുടെ കുടുംബത്തിന്റെ പണത്തിന്റെ പിന്‍ബലത്തിലാണ് ഈ സൈബര്‍ ആക്രമണം നടക്കുന്നത്. ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല ഉള്‍പ്പെടെയുള്ളവര്‍ തികച്ചും മോശമായ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായി ആരോപിച്ച കുടുംബം, വിഷയത്തില്‍ ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപെട്ട് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീണ്ടും മൃതദേഹം തുറന്ന് റീ-പോസ്റ്റ്മോര്‍ട്ടം ചെയ്യുകയും രക്തസാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തതില്‍ കുടുംബം ദുരൂഹതയും സംശയവും പ്രകടിപ്പിച്ചു.
ബാറുകള്‍ പൂട്ടി എക്‌സൈസ്; വിട്ടവീഴ്ചയില്ലെന്ന് മന്ത്രി എം. ലിജു
അതിനിടെ, അപകടത്തിന് പിന്നാലെ ഉന്നതതല അന്വേഷണവും കടുത്ത നടപടികളും എക്‌സൈസ് വകുപ്പ് സ്വീകരിച്ചതായി എക്‌സൈസ് മന്ത്രി എം. ലിജു മാധ്യമങ്ങളോട് പറഞ്ഞു. കേരള അബ്കാരി നിയമപ്രകാരം 23 വയസ്സിന് താഴെ പ്രായമുള്ള ആള്‍ക്ക് മദ്യം വിളമ്പിയ കൊച്ചിയിലെ മൂന്ന് പ്രമുഖ ബാറുകള്‍ക്കെതിരെ എക്‌സൈസ് കേസെടുത്തിട്ടുണ്ട്. കടവന്ത്ര ദയ റീജന്‍സി പാലാരിവട്ടം മണ്‍സൂണ്‍ എംപ്രസ് നെടുമ്പാശേരി കോര്‍ട്ട് യാര്‍ഡ് ബൈ മാരിയറ്റ്. ഇതോടൊപ്പം, 23 വയസ്സ് തികയാതെ മദ്യം വാങ്ങി കഴിച്ചതിന് പ്രതി സുഹൈല്‍ സജീവിനെതിരെയും എക്‌സൈസ് പ്രത്യേക കേസെടുത്തിട്ടുണ്ട്. രണ്ട് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. എത്ര വലിയ സ്വാധീനമുള്ള കുടുംബമായാലും കേസില്‍ യാതൊരുവിധ വിട്ടവീഴ്ചയോ അട്ടിമറിയോ അനുവദിക്കില്ലെന്ന് മന്ത്രി എം. ലിജു ഉറപ്പുനല്‍കി.
Tags: Nedumbassery Mini Cooper Accident, Gopika Family Allegations, Suhail Sajeev Case Manipulation, Minister M Liju Excise Case, Hindu Aikya Vedi Sasikala Row, Ernakulam News Malayalam, Kerala News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





