22
Jan 2026
Sun
22 Jan 2026 Sun
stabbed

Neighbors clash in Kollam കൊല്ലം: നടുമ്പന ഇടപ്പനയത്ത് അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. കേരളപുരം സ്വദേശി സജിത്ത്(25) ആണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്ക്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുജിത്ത, ബന്ധു അശ്വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സുജിത്തിന്റെ നില ഗുരുതരമാണ്. അദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടപ്പനം സ്വദേശിയായ ഷൈജുവും അയല്‍വാസിയായ പവിത്രനും തമ്മിലാണ് തര്‍ക്കമുണ്ടായത്. പവിത്രന്റെ അമ്മയുടെ സഹോദരിയുടെ മക്കളാണ് സജിത്തും സുജിത്തും. കഴിഞ്ഞ ദിവസം കേരളപുരത്ത് നിന്ന് എത്തിവരാണ് ഈ മൂന്ന് പേരും. ഇതിനിടയിലാണ് തര്‍ക്കമുണ്ടാവുന്നതും സജിത്തിന് കുത്തേല്‍ക്കുന്നത്. തുടര്‍ന്ന് സജിത്തിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.