ഗാസിയാബാദ്: രണ്ടുദിവസമായിട്ടും അയല്‍വീട്ടില്‍ നിന്ന് നിര്‍ത്താതെ അമിത ശബ്ദത്തില്‍ പാട്ട് കേട്ടെത്തിയവര്‍ കണ്ടത് 23കാരിയുടെ മൃതദേഹം. മോഷണമാരോപിച്ച് ബന്ധുക്കളാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.
|
സമിനയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ബന്ധുക്കളായ ഹീനയും രമേഷും ചേര്‍ന്നായിരുന്നു കൊലപാതകം നടത്തിയത്. രമേഷിന്റെയും ഹീനയുടെയും മകന്റെ പിറന്നാള്‍ ആഘോഷച്ചടങ്ങില്‍ സമിന പങ്കെടുത്തിരുന്നു.
അന്നേദിവസം വീട്ടില്‍ നിന്ന് അഞ്ചുലക്ഷം രൂപയുടെ ആഭരണം കാണാതായെന്നും ഇതെടുത്തത് സമിന ആണെന്നും കരുതിയായിരുന്നു കൊടുംപീഡനം. യുവതിയുടെ വീട്ടിലെത്തിയ ദമ്പതികളും ബന്ധുക്കളും ചേര്‍ന്ന് സമിനയെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുന്നതിന് വടിയും ഇരുമ്പുകമ്പിയും ഉപയോഗിച്ച് അടിക്കുകയായിരുന്നു.
ബ്ലേഡ് ഉപയോഗിച്ച് ശരീരത്തില്‍ നിന്ന് മാംസം മുറിച്ചെടുക്കുകയും ചെയ്തു.
യുവതിയുടെ കരച്ചില്‍ പുറത്തുകേള്‍ക്കാതിരിക്കാന്‍ വലിയ ശബ്ദത്തില്‍ പാട്ട് വച്ചിരിക്കുകയായിരുന്നു. കൊടുംപീഡനത്തിനിടെ യുവതി മരിച്ചതോടെ ബന്ധുക്കള്‍ രക്ഷപ്പെട്ടു. എന്നാല്‍ ഇവര്‍ പാട്ട് നിര്‍ത്തിയിരുന്നില്ല. നിര്‍ത്താതെ രണ്ടുദിവസമായി പാട്ട് കേട്ട് സംശയം തോന്നിയ അയല്‍വാസികള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





