ജീവനോടെ കുഴിച്ചുമൂടിയ നവജാതശിശുവിനെ രക്ഷപ്പെടുത്തി. കൃഷിയിടത്തിൽ കുഴിച്ചുമൂടിയ കുഞ്ഞിനെ ഇവിടെയെത്തിയ കർഷകനാണ് ആദ്യം കണ്ടത്. മണ്ണിനു മുകളിൽ കുഞ്ഞിന്റെ കൈ ഉയർന്നുകണ്ടതോടെയാണ് കർഷകന് സംശയംതോന്നിയത്.
|
ഇതോടെ മറ്റുള്ളവരെ വിളിച്ചുകൂട്ടി മണ്ണ് നീക്കി നോക്കുകയും ജീവനുള്ള കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു. ഗുജറാത്തിലെ ഗംഭോയി ഗ്രാമത്തിൽ ഇന്നുരാവിലെയാണ് സംഭവം. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു ചികിൽസ നൽകി.
കുഴിച്ചുമൂടിയത് ആഴംകുറഞ്ഞ കുഴിയിൽ ആയതിനാലും കുഴിച്ചുമൂടിയിട്ട് അധികനേരം ആവുന്നതിനു മുമ്പ് കണ്ടെത്തിയതിനാലുമാണ് കുഞ്ഞിന്റെ ജീവൻ രക്ഷപ്പെടുന്നതിന് സഹായിച്ചത്.
കുഞ്ഞ് അപകടനില തരണം ചെയ്തതായും സുഖംപ്രാപിച്ചുവരുന്നതായും പൊലീസ് പറഞ്ഞു. കുഞ്ഞിനെ കണ്ടെത്തിയ കൃഷിയിടത്തിന്റെ ഉടമ കൂടിയായ കർഷകനിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. കുഞ്ഞിന്റെ അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇവരെ കണ്ടെത്തിയാൽ ഇവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





