23
Jan 2025
Fri
23 Jan 2025 Fri
New governor reverses government decision

തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാന്‍ ഒഴിഞ്ഞതോടെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് അവസാനിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. (New governor reverses government decision on first day) ചുമതലയേറ്റെടുത്ത ആദ്യദിനം തന്നെ സര്‍ക്കാരിന്റെ നീക്കം തിരുത്തി പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗവര്‍ണറുടെ സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി പുതിയ ആളുകളെ വച്ച സര്‍ക്കാര്‍ തീരുമാനമാണ് ഗവര്‍ണര്‍ തിരുത്തിയത്. ഇതിനായി ഡിജിപിയുടെ ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിനെ ഗവര്‍ണര്‍ രാജ്ഭവനിലേക്കു വിളിച്ചു വരുത്തി.

ALSO READ: ഭാര്യയെ വെട്ടിക്കൊന്ന് സ്വര്‍ണവുമായി കടന്നു, ഒളിവില്‍ കഴിയവെ സ്വന്തം പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൈപ്പറ്റിക്കൊണ്ടിരുന്നു; 14 വര്‍ഷത്തിനു ശേഷം പിടിയില്‍

മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു വിശ്വസ്തരായിരുന്ന ഈ ഉദ്യോഗസ്ഥരെ ഒഴിവാക്കി പകരം സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും വേണ്ടപ്പെട്ടവരെ രാജ്ഭവനിലേക്ക് നിയോഗിക്കാനുള്ള നീക്കമാണ് ഇതോടെ പൊളിഞ്ഞത്.

ഒഴിവാക്കപ്പെട്ടവര്‍ തന്നെയാണ് പരാതി ഗവര്‍ണറുടെ സവിധം എത്തിച്ചതെന്നാണ് വിവരം. തുടര്‍ന്ന് രാജ്ഭവനിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച ഗവര്‍ണര്‍ക്ക് നീക്കത്തില്‍ ദുരൂഹത തോന്നി. തുടര്‍ന്ന് മനോജ് ഏബ്രഹാമിനെ വിളിച്ചുവരുത്തി കാര്യം ബോധിപ്പിക്കുകയായിരുന്നു. ഗവര്‍ണറുടെ ആവശ്യം അദ്ദേഹം അപ്പോള്‍ത്തന്നെ അംഗീകരിച്ചു.