30
Jan 2025
Tue
30 Jan 2025 Tue
GCC KAMMADAM

കമ്മാടം സുന്നീ ജമാഅത്തിന്റെ പുതിയ ജിസിസി കമ്മിറ്റിയെ തിരഞ്ഞെടുത്തു. പുതിയ പ്രസിഡന്റായി അബ്ദുള്‍ നാസര്‍ മൂലക്കലിനെയും ജനറല്‍ സെക്രട്ടറി സുനീര്‍ കമ്മാടം, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി ബാനം എന്നിവരെയും തിരഞ്ഞെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓണ്‍ലൈനില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് എല്‍ അബുബക്കര്‍ അധ്യക്ഷതവഹിച്ചു. അബ്ദുള്‍ ലത്തീഫ് ദാരിമി പ്രാര്‍ഥന നടത്തി. സക്രട്ടറി അമീര്‍ കുളങ്കര വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

യുഎഇക്ക് പുറത്തുള്ള മറ്റ് രാജ്യങ്ങളിലെയും ജമാഅത് അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് വിപുലമായ കമ്മിറ്റിക്ക് രൂപം നല്‍കിയത്.

മറ്റു ഭാരവാഹികള്‍
വൈസ് പ്രസിഡന്റുമാരായി യൂസഫ് ബാനം, ഹാരിസ് കുളത്തിങ്കല്‍, സെക്രട്ടറിമാരായി അഷ്റഫ് അഹ്‌മദ് ബാനം, ശംസുദ്ധീന്‍ നെല്ലിയര എന്നിവരെ തിരഞ്ഞെടുത്തു.

ജിസിസി പ്രതിനിധികളായി അസ്‌കര്‍ കേറ്റത്തില്‍ സൗദി അറേബ്യ, അജീര്‍ കുളങ്കര കുവൈത്ത്, അമീര്‍ കുളങ്കര ഖത്തര്‍, അഹ്‌മദ് കുഞ്ഞി ഓസ്‌ട്രേലിയ, അനസ് കെ പി കൊറിയ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

എക്‌സികുട്ടീവ് മെമ്പര്‍മാര്‍
* ഹുസ്സൈന്‍ തങ്ങള്‍
* സക്കരിയ കേറ്റത്തില്‍
* ജമീല്‍ മുലപ്പാറ
* അബുബക്കര്‍ മുലപ്പാറ
* ജാഫര്‍ നെല്ലിയേര
* അമീര്‍ ബാനം
* അമീര്‍ കുളങ്കര.
* ലതീഫ് ദാരിമി
* സത്താര്‍ അഹ്‌മദ് ബാനം
* റസാഖ് ബാനം റോഡ്
* മുസ്താഖ്
* അഷ്റഫ്