ദുബൈ: യുഎഇ ദിര്‍ഹത്തിന് (AED) പുതിയ ചിഹ്നം പുറത്തിറക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്. അന്താരാഷ്ട്രതലത്തില്‍ ദിര്‍ഹത്തെ സൂചിപ്പിക്കുന്ന ചിഹ്നം പുറത്തിറക്കിയത്. ആഗോള ധനകാര്യ സ്ഥാപനങ്ങളില്‍ യുഎഇ ദിര്‍ഹത്തെ സൂചിപ്പിക്കാന്‍ ഇനി മുതല്‍ പുതിയ ചിഹ്നം ഉപയോഗിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് മുഹമ്മദ് ബാലമ പറഞ്ഞു. ദിര്‍ഹത്തെ സൂചിപ്പിക്കുന്ന ഡി എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ പതാകയെന്ന് തോന്നിക്കുന്ന രണ്ട് വരകള്‍ ഉള്‍പ്പെടുത്തിയാണ് ദിര്‍ഹത്തിന്റെ ചിഹ്നം തീര്‍ത്തിരിക്കുന്നത്. തിരശ്ചീനമായ വരകള്‍ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ പ്രതിഫലിപ്പിക്കുന്നു.
|
ഇതോടൊപ്പം യുഎഇ ദിര്‍ഹമിന്റെ ഡിജിറ്റല്‍ രൂപവും പുറത്തിറക്കും. ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
അറബിക് കലിഗ്രാഫിയുടെ ഘടകങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഗോള ധനിവിനിമയ മേഖലയില്‍ ഈ ചിഹ്നമായിരിക്കും ഇനി ദിര്‍ഹത്തെ പ്രതിനിധാനം ചെയ്യുക. ഡിജിറ്റല്‍ ദിര്‍ഹമിന്റെ ലോഗോയില്‍ യു.എ.ഇ പതാകയുടെ നിറങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വൃത്താകൃതിയിലുള്ള രൂപകല്‍പനയുണ്ട്. ഡിജിറ്റല്‍ ദിര്‍ഹം വിനിമയത്തിനായി പ്രചാരണത്തിലാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
അടുത്തിടെ 100 ദിര്‍ഹത്തിന്റെ പുതിയ നോട്ട് പുറത്തിറക്കിയിരുന്നു. പേപ്പറിന് പകരം പോളിമറിലാണ് പുതിയ നോട്ട് ഇറക്കിയിരിക്കുന്നത്.
New symbol revealed for UAE dirham in physical, digital form





