23
Dec 2024
Thu
23 Dec 2024 Thu
new Thar caught fire during exercise

അഭ്യാസം നടത്തുന്നതിനിടെ പുത്തന്‍ ഥാര്‍ ജീപ്പ് കത്തിനശിച്ചു. കാസര്‍കോട് പച്ചമ്പളം മൈതാനത്ത് അഭ്യാസം നടത്തുന്നതിനിടെയാണ് സംഭവം. രജിസ്‌ട്രേഷന്‍ പോലും ലഭിക്കാത്ത വാഹനമാണ് കത്തിനശിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഭ്യാസത്തിനിടെ ഥാറിന്റെ ചക്രങ്ങള്‍ക്കാണ് ആദ്യം തീപിടിച്ചത്. ഇത് വാഹനത്തിലേക്ക് പടര്‍ന്നതോടെ ഉള്ളിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടി. വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്ന് അഗ്നിശമനസേനയെത്തി തീഅണച്ചപ്പോഴേക്കും വാഹനം പൂര്‍ണമായും കത്തിയിരുന്നു.