ഫാസ്റ്റ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസകളില്‍ ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴി പണമടച്ചാല്‍ വാഹനത്തിന്റെ ടോള്‍ നിരക്കിന്റെ 25ശതമാനം അധികം അടച്ചാല്‍ മതിയെന്നാണ് പുതിയ ഭേദഗതി. പണമായിട്ടാണെങ്കില്‍ നിലവിലുള്ളപോലെ നിരക്കിന്റെ ഇരട്ടി അധികമായി അടയ്ക്കണം.
|
നവംബര്‍ 15ന് പുതിയ ഭേദഗതി പ്രാബല്യത്തില്‍ വരും. ടോള്‍ പിരിവില്‍ സുതാര്യത വര്‍ധിപ്പിക്കാനും യുപിഐ ഇടപാട് പ്രോത്സാഹിപ്പിക്കാനുമാണ് നടപടിയെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പണമിടപാടുകള്‍ ഒഴിവാക്കുന്നതിനുമുള്ള സുപ്രധാന നടപടിയായി 2008ലെ ദേശീയ പാത ഫീസ് (നിരക്ക് നിശ്ചയവും ശേഖരണവും) നിയമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തത്.
പുതിയ നിയമപ്രകാരം സാധുതയുള്ളതും പ്രവര്‍ത്തനക്ഷമവുമായ ഫാസ് ടാഗ് ഇല്ലാതെ ഫീസ് പ്ലാസയില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് ഫീസ് പണമായി അടച്ചാല്‍ ബാധകമായ ടോള്‍ ഫീസിന്റെ ഇരട്ടി നിരക്ക് ഈടാക്കും. എന്നാല്‍, യുപിഐ വഴി ഫീസ് അടയ്ക്കുന്ന ഉപയോക്താക്കളില്‍ നിന്ന് ആ വാഹന വിഭാഗത്തിനുള്ള ബാധകമായ ഉപയോക്തൃ ഫീസിന്റെ 25 ശതമാനം കൂടി അധികമായി അടയ്‌ക്കേണ്ടി വരും.
ALSO READ: ഇന്ത്യന്‍ വിദ്യാര്‍ഥിയെ യുഎസില്‍ വെടിവച്ചുകൊന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





