ഫരീദാബാദ്: നവജാതശിശുവിന്റെ മൃതദേഹം മതിലിനു മുകളിലെ സംരക്ഷണവേലിയുടെ കൂര്‍ത്ത കമ്പിയില്‍ തറച്ചുകയറിയ നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ അര്ജോണ്ട ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.(newborn boy found dead as pierced into spiked fence)
|
ആണ്‍കുഞ്ഞ് ജനിച്ചതിനു പിന്നാലെ മാതാവ് കെട്ടിടത്തിനു മുകളില്‍ നിന്ന് വലിച്ചെറിഞ്ഞ കുഞ്ഞ് കമ്പിയില്‍ തറച്ചുകയറുകയായിരുന്നുവെന്നാണ് നിഗമനം. കുഞ്ഞിനെ എറിഞ്ഞുകൊന്ന മാതാവിനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി.
ശനിയാഴ്ച രാവിലെയാണ് ആണ്‍കുഞ്ഞിന്റെ മൃതദേഹം ദാരുണമായ നിലയില്‍ പ്രദേശവാസികള്‍ കാണുന്നത്. കുഞ്ഞിന്റെ മൃതദേഹം കമ്പിയില്‍ നിന്ന് ഊരിയെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി ഫരീദാബാദ് ബാദ്ഷാ ഖാന് സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുഞ്ഞിനെ കൊന്നശേഷമാണോ വലിച്ചെറിഞ്ഞത് അതോ കമ്പിയില്‍ തുളച്ചുകയറിയതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നോ എന്നതടക്കമുള്ള വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നാലേ അറിയാന്‍ കഴിയൂ. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





