തിരുവനന്തപുരത്ത് കാല്‍നടയാത്രികയായ നവവധു കാറിടിച്ചുമരിച്ചു. ഭര്‍ത്താവടക്കം ആറുപേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരം. കവടിയാറിലാണ് അപകടം. പാലക്കാട് ചിറ്റൂര്‍ വെരിക്കോലി സ്വദേശിനി നൗഷിജ(24)യാണ് മരിച്ചത്. യുവതിയുടെ ഭര്‍ത്താവ് ആഷിഖിനും മറ്റൊരാള്‍ക്കുമാണ് ഗുരുതര പരിക്കേറ്റത്.
|
കഴിഞ്ഞമാസമായിരുന്നു ആഷിഖും നൗഷിജയും വിവാഹിതരായത്. അമിത വേഗത്തിലെത്തിയ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറുകയും ഇതുവഴി പോവുകയായിരുന്നവരെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. രണ്ടു ബൈക്കുകളിലും രണ്ടു കാറുകളിലും ഇടിച്ച ശേഷമാണ് കാര്‍ നിന്നത്. മോഹന്‍ തോമസ് എന്നയാളാണ് അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



