രണ്ടുമാസം മുമ്പ് വിവാഹിതയായ യുവതിയെ കോട്ടയം നഗരത്തിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സിഎ വിദ്യാര്‍ഥിനിയും മുണ്ടക്കയം ഇളംകാട് സ്വദേശിയുമായ വലിയപുരയ്ക്കല്‍ ശ്രുതിമോള്‍(26) ആണ് മരിച്ചത്. കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ഹോസ്റ്റലില്‍ മുറിയെടുത്ത് ഓണ്‍ലൈന്‍ പഠനം തുടരുകയായിരുന്നു യുവതി.(newely wedded bride found dead in hostel room)
|
കിടങ്ങൂര്‍ സ്വദേശിയുമായി പ്രണയത്തിലായിരുന്ന ശ്രുതി ഫെബ്രുവരി പത്തിനാണ് വിവാഹിതയായത്. വിവാഹ ശേഷം ബംഗളൂരുവിലെ ജോലി സ്ഥലത്തേക്കു പോയ ഭര്‍ത്താവ് കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്.
ഒരുമാസം മുമ്പാണ് യുവതി ഹോസ്റ്റലില്‍ മുറിയെടുത്തത്. പലതവണ വിളിച്ചിട്ടും ഫോണെടുക്കാതെവന്നതോടെ ഭര്‍ത്താവ് ഹോസ്റ്റലിലെത്തിയപ്പോഴാണ് ശ്രുതിമോളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
കോട്ടയം വെസ്റ്റ് പോലീസെത്തി അന്വേഷണം ആരംഭിച്ചു. യുവതി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. കത്തില്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അസ്വാഭാവികമരണത്തിന് കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇളംകാട്ടിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.


