07
Nov 2023
Sat
07 Nov 2023 Sat

കാസര്‍കോട് ഉക്കിനടുക്കയില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉക്കിനടുക്കയില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശി മുഹമ്മദ് – ബീഫാത്വിമ ദമ്പതികളുടെ മകള്‍ ഉമൈറ ബാനു(21)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ചയാണ് സംഭവം. ഉക്കിനടുക്കയിലെ താജുദ്ദീനുമായി 25 ദിവസം മുമ്പാണ് ഉമൈറയുടെ വിവാഹം നടന്നത്. വീട്ടുകാര്‍ കര്‍ണാടകയിലെ കുടുംബ വീട്ടിലേക്ക് പോയ സമയത്താണ് യുവതി മരിച്ചത്. സംഭവസമയം താന്‍ വീട്ടിലില്ലായിരുന്നുവെന്നും സ്വന്തം വീട്ടില്‍ പോയി തിരികെയെത്തുമ്പോഴാണ് ഉമൈറയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നുമാണ് താജുദ്ദീന്‍ ബദിയടുക്ക പൊലീസിന് മൊഴി നല്‍കിയത്.

വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് മുറിക്കുള്ളിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ ഭാര്യയെ കണ്ടതെന്നാണ് താജുദ്ദീന്‍ പറയുന്നത്. കയര്‍ മുറിച്ച് ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക