24
Sep 2024
Wed
24 Sep 2024 Wed
newly wed bride collapsed to death in Kochi while doing gym workout
കൊച്ചി എളമക്കരയില്‍ ജിമ്മില്‍ വ്യായാമം ചെയ്യവെ നവവധു കുഴഞ്ഞുവീണു മരിച്ചു. എളമക്കര ആര്‍എംവി റോഡ് ചിറക്കപ്പറമ്പില്‍ ശാരദ നിവാസില്‍ വി എസ് രാഹുലിന്റെ ഭാര്യ അരുന്ധതി(24)യാണ് മരിച്ചത്. എട്ടുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.
ചൊവ്വാഴ്ച രാവിലെ ജിമ്മിലെ ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ അരുന്ധതി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം സ്വദേശമായ വയനാട്ടിലേക്ക് കൊണ്ടുപോകും.