ഭര്‍ത്താവിനൊപ്പം കറങ്ങാനിറങ്ങിയ നവവധുവിനെ അഞ്ചംഗസംഘം കൂട്ടബലാല്‍സംഗം ചെയ്തു. മധ്യപ്രദേശിലെ റേവ ജില്ലയില്‍ ഒക്ടോബര്‍ 21നാണ് സംഭവം. 19ഉം 20ഉം വയസ് മാത്രമാണ് ദമ്പതികളുടെ പ്രായമെന്നും ഇരുവരും കോളജ് വിദ്യാര്‍ഥികളാണെന്നും റേവ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹിമാലി പതക് പറഞ്ഞു.
|
ഗുര്‍ഹ് വ്യവസായ മേഖലയിലെ ക്ഷേത്രത്തിനു സമീപമുള്ള വെള്ളച്ചാട്ടം കാണാന്‍ പോയതായിരുന്നു ദമ്പതികള്‍. ഇവിടെ വച്ച് ഭാര്യയും ഭര്‍ത്താവും വഴക്കിട്ടു. ഇതോടെ അഞ്ചംഗ സംഘം ഇടപെടുകയും ഭര്ത്താവിനെ പിടിച്ചുവച്ചശേഷം യുവതിയെ ഊഴമിട്ട് ബലാല്‍സംഗം ചെയ്യുകയുമായിരുന്നു.
അക്രമികളിലൊരാളുടെ കൈയിലും നെഞ്ചിലും പച്ചകുത്തിയിട്ടുണ്ടെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഒക്ടോബര്‍ 22ന് 1.30നാണ് പരാതി ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. പരാതിയില്‍ കേസെടുത്ത പോലീസ് നൂറോളം പേരെ നിരീക്ഷിച്ചുവരികയാണെന്ന് അറിയിച്ചു. ഇതുവരെ ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





