26
Dec 2024
Tue
26 Dec 2024 Tue
Newly wed groom drown in river

ഭാര്യാ വീട്ടില്‍ വിരുന്നെത്തിയ നവവരന്‍ പുഴയില്‍ മുങ്ങിമരിച്ചു. കടലുണ്ടിപ്പഴയില്‍ എടരിക്കോട് മഞ്ഞമാട് കടവില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. പേരാമ്പ്ര മേപ്പയൂര്‍ വാളിയില്‍ ബംഷീര്‍-റംല ദമ്പതികളുടെ മകന്‍ മുഹമ്മദ് റോഷനാണ് (24) മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ചൊവ്വാഴ്ചയാണ് മരണം. ചുടലപ്പാറ പത്തൂര്‍ ഹംസക്കുട്ടിയുടെ മകള്‍ റാഹിബയുമായി കഴിഞ്ഞ 21നായിരുന്നു റോഷന്റെ വിവാഹം.