തിരുവനന്തപുരം പള്ളിക്കലില്‍ ഫോട്ടോ എടുക്കുന്നതിനിടെ പാറക്കെട്ടില്‍ നിന്നു കാല്‍വഴുതി പുഴയില്‍ വീണ നവദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കടയ്ക്കല്‍ സ്വദേശി സിദ്ദീഖ്, കാരാളികോണം സ്വദേശിനിയായ ഭാര്യ നൗഫി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 15 ദിവസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബന്ധുവായ അന്‍സില്‍ പുഴയില്‍ വീണ് ഇന്നലെ മരിച്ചിരുന്നു.
|
പള്ളിക്കല്‍ പുഴയില്‍ ശനി വൈകിട്ടായിരുന്നു അപകടം. അന്‍സിലിന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു ഇരുവരും. പാറയുടെ മുകളില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ ദമ്പതികള്‍ കാല്‍ വഴുതി പുഴയില്‍ വീഴുകയായിരുന്നു.
ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് അന്‍സില്‍ മരിച്ചത്. ഫയര്‍ഫോഴ്‌സും വിദഗ്ധരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവലാണ് ദമ്പതികളുടെ മൃതദേഹം ഞായര്‍ രാവിലെ കണ്ടെത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





