16
Jun 2023
Mon
16 Jun 2023 Mon

ഹണിമൂണ്‍ ഫോട്ടോഷൂട്ടിനിടെ നവദമ്പതികള്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ മുങ്ങിമരിച്ചു. ചെന്നൈ സ്വദേശികളായ ലോകേശ്വരന്‍, വിബുഷ്ണിയ എന്നിവരാണ് മരിച്ചത്. ജൂണ്‍ 1ന് വിവാഹിതരായ ഇരുവരും ഹണിമൂണിനായി ബാലിയിലെത്തുകയും ഫോട്ടോഷൂട്ടിനിടെ സ്പീഡ് ബോട്ട് മറിഞ്ഞ് ഇരുവരും മുങ്ങിമരിക്കുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോകേശ്വരന്റെ മൃതദേഹം വെള്ളിയാഴ്ചയും വിബുഷ്ണിയുടേത് ശനിയാഴ്ചയുമാണ് കണ്ടുകിട്ടിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ കുടുംബം തുടങ്ങിയിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക