ന്യൂഡല്‍ഹി: ഗ്രാമീണ, വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് രാജ്യത്തുടനീളം 440 പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ ആരംഭിക്കും. നിലവിലുള്ള പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍, പാസ്പോര്‍ട്ട് പ്രോസസിങ് സെന്ററുകള്‍, റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസുകള്‍ തുടങ്ങിയവക്ക് പുറമേയാണിത്.
|
12ാമത് പാസ്പോര്‍ട്ട് സേവാ ദിവസ് ആചരണത്തിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സാമൂഹ്യ മാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാസ്‌പോര്‍ട്ട് പ്രോസസിങ് സമയം, പാസ്‌പോര്‍ട്ടിനുള്ള പോലീസ് വെരിഫിക്കേഷന്‍ സമയം എന്നിവ കുറയ്ക്കുന്നത് അടക്കമുള്ള പദ്ധതികള്‍ പരിഗണയില്‍ ഉണ്ടെന്നും മന്ത്രി അറിയിച്ചു.
ഡിജിലോക്കറുമായി പാസ്പോര്‍ട്ട് സേവാ സംവിധാനം സംയോജിപ്പിച്ചിട്ടുണ്ട്. ഇതുവഴി അപേക്ഷകര്‍ക്ക് ഡിജിറ്റലായി രേഖകള്‍ സമര്‍പ്പിക്കാം.
ഇന്ത്യയില്‍ ഇപ്പോള്‍ 93 പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളും 533 പാസ്‌പോര്‍ട്ട് പ്രൊസസിങ് കേന്ദ്രങ്ങളും 37 റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസുകളുമുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





