കോയമ്പത്തൂരിലെ പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകന്റെ സ്വത്ത് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)കണ്ടുകെട്ടി. 2016ല്‍ കോയമ്പത്തൂരിലെ ഹിന്ദുത്വ സംഘടനാ നേതാവ് സി ശശികുമാര്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ സുബൈറിന്റെ സ്വത്താണ് ചെന്നൈ പൂനാമല്ലി എന്‍ഐഎ കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കണ്ടുകെട്ടിയത്.
|
2016 സെപ്തംബര്‍ 22നായിരുന്നു ശശി കുമാര്‍ കൊല്ലപ്പെട്ടത്.ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് ആദ്യം സിബി സിഐഡിക്കു കൈമാറുകയായിരുന്നു. 2018ലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.
പാര്‍ട്ടി ഓഫിസില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് വരികയായിരുന്ന ശശികുമാറിനെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അബു താഹിര്‍, സദ്ദാം ഹുസയ്ന്‍, സുബൈര്‍, മുബാറക്ക്, റഫീഖുല്‍ ഹസന് എന്നിവര്‍ ചേര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് എന്‍ഐഎ കുറ്റപത്രം.
അഞ്ചുപേര്‍ക്കെതിരേയാണ് എന്‍ഐഎ കുറ്റപത്രം. 2012ല്‍ താന്‍ വാങ്ങിയ വസ്തുവകകള്‍ 2020ല്‍ സുബൈര്‍ തന്റെ മാതാവിന്റെ പേരില്‍ ഇഷ്ടദാനം എഴുതിനല്‍കിയതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. ഈ വസ്തു കണ്ടുകെട്ടുന്നതിന് 2023ല്‍ എന്‍ഐഎ ഹരജി സമര്‍പ്പിക്കുകയും പ്രത്യേക കോടതി വസ്തു കണ്ടുകെട്ടാന്‍ ഉത്തരവിടുകയുമായിരുന്നു. കേസില്‍ 2022ല്‍ തുടങ്ങിയ വിചാരണ തുടരുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക






