20
Aug 2025
Wed
20 Aug 2025 Wed
NIA conducted reaid in several PFI workers houses

പിഎഫ്‌ഐ മുന്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്. തമിഴ്‌നാട്ടിലെ 9 ഇടങ്ങളിലായിരുന്നു റെയ്ഡ്. 2019ല്‍ പട്ടാളി മക്കള്‍ കക്ഷി നേതാവ് രാമലിംഗം കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ ദിണ്ഡിഗല്‍, തെങ്കാശി, കൊടൈക്കാനാല്‍ എന്നിവിടങ്ങളിലായി റെയ്ഡ് നടത്തിയത്.ഒരു എസ്ഡിപിഐ നേതാവിന്റെ വീട്ടിലും റെയ്ഡ് നടന്നു. കേസിലെ പ്രതികളില്‍ ഒരാള്‍ക്ക് ഒളിയിടം ഒരുക്കിയതിന് ഒരാളെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2019 ഫെബ്രുവരിയിലാണ് തഞ്ചാവൂരില്‍ വച്ച് രാമലിംഗം കൊല്ലപ്പെട്ടത്. ഈ കേസ് 2019 മാര്‍ച്ചില്‍ എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തന നീക്കത്തെ എതിര്‍ത്തതിന് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ രാമലിംഗത്തെ കൊല്ലുകയായിരുന്നുവെന്നാണ് എന്‍ഐഎ ആരോപിക്കുന്നത്. കേസില്‍ 18 പേര്‍ക്കെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കേസില്‍ ശേഷിക്കുന്ന പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപയാണ് എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്.

ALSO READ: കാണാതായ വിദ്യാര്‍ഥിനിയുടെ നഗ്നമായ മൃതദേഹം പാതികത്തിയ നിലയില്‍