17
Jul 2024
Mon
17 Jul 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് നിള നമ്പ്യാര്‍. ന്യൂഡ് ഫോട്ടോഷൂട്ട് നടത്തിയും ഗ്ലാമര്‍ മോഡലായും നിള സജീവമാണ്. ഇന്‍സ്റ്റാഗ്രാ, യൂടൂബ്, ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ ഇവര്‍ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറലായി മാറാറുകയുംചെയ്തു.

താന്‍ ഈ മേഖലയിലേക്ക് കടന്ന് വന്നത് എങ്ങനെയാണെന്ന് പറയുകയാണ് നിളയിപ്പോള്‍. സിനിമ ലക്ഷ്യം വെച്ച് തുടങ്ങിയ യാത്ര ഇവിടെ വന്ന് നില്‍ക്കുകയാണെന്ന് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു നിള പങ്കുവെച്ചത്. തന്റെ യഥാര്‍ത്ഥ പേരും പശ്ചാത്തലവും അവര്‍ വെളിപ്പെടുത്തിയത് വലിയ വിവാദത്തിലാകുകയും ചെയ്തു.

ഗ്ലാമര്‍ വേഷം ധരിച്ചതിന്റെ പേരില്‍ മതത്തില്‍ നിന്നും തന്നെ പുറത്താക്കിയതോടെയാണ് ഈയൊരു മേഖലയിലേക്ക് എത്തുന്നത്. വീട്ടുകാരും നാട്ടുകാരുമൊക്കെ ഒറ്റപ്പെടുത്തിയതോടെ ആത്മഹത്യ ചെയ്താലോ എന്ന ചിന്തയിലേക്ക് വരെ താന്‍ എത്തിയിരുന്നുവെന്നും നിള പറഞ്ഞു. മതവും ജാതിയൊന്നും നോക്കാതെ ഒന്നിക്കണമെന്ന് ആരാധകരും ജനിച്ചത് മുസ്ലിം കമ്യൂണിറ്റിയിലായിരുന്നു. പക്ഷേ ടീഷര്‍ട്ടും ഷോര്‍ട്ട്‌സും ധരിച്ചുള്ള ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരില്‍ എന്നെ കമ്യൂണിറ്റിയില്‍ നിന്നും പുറത്താക്കി. അതിന് ശേഷമാണ് ഈ മേഖലയില്‍ സജീവമാകുന്നത്. വയറ് കാണിച്ച് അഭിനയിച്ചതിന്റെ പേരിലാണ് നടി അന്‍സിബ ഹാസനെ കമ്യൂണിറ്റി പുറത്താക്കുന്നത്. ഇത് ചോദിച്ച് മേടിച്ചതല്ലേ?

സിനിമ ലക്ഷ്യം വെച്ചാണ് ഞാന്‍ ഈ രംഗത്തേക്ക് എത്തുന്നത്. നാട്ടിലേക്ക് പോകാന്‍ പറ്റാതെ വന്നു. അങ്ങനെയുള്ള അവസ്ഥയിലാണ് ഈയൊരു ഫീല്‍ഡ് തിരഞ്ഞെടുത്തത്. ഞാന്‍ കുറച്ച് ഫോട്ടോസൊക്കെ ഇട്ടതിന് ശേഷമാണ് നാട്ടിലേക്ക് പോകാന്‍ പോലും പറ്റാതെ വന്നത്. ഉള്ള ജോലി കൊണ്ട് ജീവിക്കാനും പറ്റില്ലെന്ന അവസ്ഥയായി. ആ സമയത്ത് വീട്ടില്‍ വിളിച്ചാല്‍ ഭര്‍ത്താവിന്റെ ഉമ്മ ഫോണ്‍ എടുക്കും. എന്റെ ഉമ്മയും ഉപ്പയും ഫോണ്‍ ബ്ലോക്ക് ആക്കി. എല്ലാം നിര്‍ത്തി, ഇനി നാട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് വിളിച്ച് നോക്കുന്നത്. പക്ഷേ ഫോണ്‍ എടുക്കാതെ വന്നു. ഇതോടെ ഞാനും ഭര്‍ത്താവും ഒരുമിച്ചിരുന്ന് സംസാരക്കുമ്പോള്‍ ഇനി മതി, നിര്‍ത്തിയിട്ട് അങ്ങ് മരിച്ചാലോ? പിള്ളേരെ ഇഷ്ടമുള്ളത് കൊണ്ട് അവര്‍ നോക്കിക്കൊള്ളും എന്ന് ചിന്തിച്ചു. ഞങ്ങള്‍ മരിച്ചത് എല്ലാവരും അറിയണമല്ലോ എന്ന് കരുതി വാതില്‍ തുറന്നിട്ടു. പിള്ളേര്‍ ഉറങ്ങിയെന്നാണ് കരുതിയതെങ്കിലും ഇളയമകന്‍ വന്ന് വിളിച്ചു. ഇതോടെ ശരിക്കുമൊരു ധൈര്യം തിരികെ കിട്ടിയത് പോലെയായി. അന്ന് മരിച്ചിരുന്നെങ്കില്‍ അവള്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയിട്ട് അവസാനം ഈ ഗതിയിലെത്തി എന്നേ എല്ലാവരും പറയുകയുള്ളു. എങ്കില്‍ പിന്നെ ഇഷ്ടമുള്ളത് പോലെ ജീവിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ഈ മേഖലയില്‍ സജീവമായതെന്ന് നിള പറയുന്നു.

ആദ്യം ഒരു ഫോട്ടോഗ്രാഫര്‍ വിളിച്ചിട്ട് കുറച്ച് ഗ്ലാമര്‍ ഫോട്ടോസ് എടുത്തോട്ടെ എന്ന് ചോദിച്ചു. ആദ്യം ഞാനതിന് സമ്മതിച്ചില്ല. പിന്നെ നാടന്‍ വേഷത്തിലുള്ള ഫോട്ടോസാണ് ആദ്യം എടുക്കുന്നത്. കുട്ടികളും ഭര്‍ത്താവും ഉണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ ഹാപ്പിലി ഡിവോഴ്‌സ്ഡ് എന്ന് കൊടുത്തത് ഒരു തമാശയ്ക്ക് വേണ്ടി ചെയ്തതാണ്. അല്ലാതെ താന്‍ ഡിവോഴ്‌സ് അല്ല. എല്ലാത്തിനും സപ്പോര്‍ട്ട് ചെയ്ത് കൂടെ നില്‍ക്കുന്നത് ഭര്‍ത്താവാണ്. കുട്ടികളുടെയും വീടിന്റെ കാര്യവും നോക്കുന്നത് ഭര്‍ത്താവാണ്. അവര്‍ക്കൊപ്പം പുറത്ത് പോകുമ്പോള്‍ ഞാന്‍ മാസ്‌ക് ധരിക്കാറുണ്ട്. അതൊരു വിഷമം ഉള്ള കാര്യമാണ്. പിന്നെ അവര്‍ക്ക് വേണ്ടിയാണ് ഞാനിത് ചെയ്യുന്നതെന്ന് ഓര്‍ക്കുമ്പോള്‍ വിഷമമില്ല. മുന്നോട്ടുള്ള ജീവിതത്തില്‍ ഈ ജോലി ചെയ്യുന്നത് എന്തിനാണെന്ന് പിള്ളേര്‍ ചോദിക്കുമോ എന്നൊരു പേടിയുണ്ട്. പക്ഷേ അവര്‍ക്കിത് ഏറെ കുറേ അറിയാം. മക്കള്‍ക്ക് കുഴപ്പമൊന്നുമില്ല. അവരോട് പറഞ്ഞിട്ടാണ് ഞാനീ ഷൂട്ടിന് ഇറങ്ങിയത്. സമൂഹം എന്നെ നല്ല രീതിയിലാണോ മോശം രീതിയിലാണോ നോക്കി കാണുന്നത് എന്നൊന്നും എനിക്കറിയില്ല. നല്ല രീതിയില്‍ മെസേജ് അയക്കുന്നവരും ഉണ്ട്. പിന്നെ പുറത്ത് ഷൂട്ടിനൊക്കെ പോകുമ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമൊക്കെ എന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാറുണ്ട്. അന്‍പതും അറുപത് വയസിനുമൊക്കെ മുകളിലോട്ട് ഉള്ളവരൊക്കെ വന്ന് സംസാരിക്കുന്നതൊക്കെ വളരെ മോശമായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം അവര്‍ കാണുന്ന കാഴ്ചപ്പാട് അങ്ങനെയാണ്. ചെറുപ്പക്കാര്‍ക്ക് ഞാന്‍ എന്താണെന്ന് അറിയാം. സെലിബ്രിറ്റികളെ കാണുമ്പോള്‍ ഫോട്ടോ എടുക്കാന്‍ വരുന്നത് പോലെ പെണ്‍കുട്ടികളാണ് കൂടുതലും വരാറുള്ളത്. അവരത് പോസ്റ്റ് ചെയ്യാറുമുണ്ട്. എനിക്കത് പോസിറ്റീവായിട്ടാണ് തോന്നുന്നത്. എല്ലാ മേഖലയിലും നെഗറ്റീവും പോസിറ്റീവും ഉണ്ടാവും. അങ്ങനെയുള്ളപ്പോള്‍ ഇയൊരു മേഖലയില്‍ കൂടുതലും നെഗറ്റീവ് ഉണ്ടാവുമെന്ന് വിചാരിച്ചാല്‍ മതിയെന്നും നിള കൂട്ടിച്ചേര്‍ത്തു.

അഭിമുഖം പുറത്തുവന്നത് വലിയ വിവാദങ്ങള്‍ക്കിടയാക്കി. നിളക്കെതിരെ സംഘ്പരിവാര്‍ സൈബറാക്രമണവും തുടങ്ങി. ആസിയ എന്ന പേര് ഉണ്ടായിരിക്കെ എന്തിനാണ് നിള നമ്പ്യാര്‍ എന്ന ഹിന്ദു പേരില്‍ ശരീരം വില്‍ക്കുന്നതെന്നാണ് ചോദ്യം. സ്വന്തം പേരുതന്നെ ഉപയോഗിച്ചാല്‍ മതിയെന്നും ഹിന്ദു ആര്‍ക്കും കയറി കൊട്ടാവുന്ന ചെണ്ടയല്ലെന്നും ജനം ടിവിയിലെ മാധ്യമപ്രവര്‍ത്തകനും സംഘ്പരിവാര്‍ സഹയാത്രികനുമായ അനില്‍ നമ്പ്യാര്‍ തന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer

അനില്‍ നമ്പ്യാരുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;

ഇസ്ലാം മതത്തില്‍ പെട്ട ഈ സ്ത്രീ നിള നമ്പ്യാര്‍ എന്ന വ്യാജ പേരും സ്വീകരിച്ച് പോണ്‍ സൈറ്റുമായി മുന്നോട്ട് പോകുകയാണ്. ആനയ്ക്ക് ഹിന്ദു പേരുകളാണല്ലോ ഇടുന്നത്, അതുകൊണ്ട് എനിക്കെന്തേ ഹിന്ദു നാമധേയമായിക്കൂടായെന്നതാണ് അവരുടെ വാദം.

വിചിത്രമായ ഈ വാദം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പബ്ലിക്കായി തുണിയുരിഞ്ഞ് കാശുണ്ടാക്കുന്ന ശ്രീമതി അടിയന്തിരമായി സ്വന്തം പേര് തന്നെ ഉപയോഗിക്കണം. ഹിന്ദു എല്ലാവര്‍ക്കും കേറി കൊട്ടാവുന്ന ചെണ്ടയല്ല. കൈയും കാലും വെട്ടുന്നവരല്ലെന്ന് കരുതി എന്ത് തോന്ന്യാസവുമാവാമെന്ന് ധരിക്കേണ്ട.

ന്യൂഡ് ഫോടോഷൂടിലൂടെ ഗ്ലാമര്‍ മോഡലിങ് നടത്തുന്ന നിള ഇന്‍സ്റ്റാഗ്രാം പേജിലൂടെയും മറ്റുമൊക്കെ ഒട്ടേറെ ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ടീഷര്‍ടും ഷോര്‍ട്‌സും ധരിച്ചുള്ള ഫോടോഷൂട് നടത്തിയതിന്റെ പേരില്‍ മുസ്ലീം കമ്യൂണിറ്റിയില്‍ നിന്നും പുറത്താക്കി. അതിന് ശേഷമാണ് പോണ്‍ മേഖലയില്‍ സജീവമാകുന്നത്.

 

nila nambiar backlash over hindu name