മലപ്പുറം: നിലമ്പൂരിൽ ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം നിലമ്പൂര്‍ കണ്ടിലപ്പാറ സ്വദേശിയായ അഖില (17) ആണ് മരിച്ചത്. നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.
|
ചാലിയാറിലാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.
ഇന്നലെ വൈകീട്ട് മൂന്നു മണി മുതല്‍ അഖിലയെ കാണാനില്ലായിരുന്നു. ഇതിനു പിന്നാലെ ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. അതിനിടെയാണ് അര്‍ധരാത്രിയോടെ പെണ്‍കുട്ടിയെ വനമേഖലയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വാഴകൾ കെട്ടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കയറിലാണ് തൂങ്ങിയത്. നിലമ്പൂർ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദ്ദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


