ആലപ്പുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരി കുത്തിവയ്പിനു പിന്നാലെ മരിച്ചു. ചേരാവള്ളി ചിറക്കടവം ലക്ഷ്മി ഭവനില്‍ അജിത്ത്-ശരണ്യ ദമ്പതികളുടെ മകള്‍ ആദി ലക്ഷ്മിയാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.
|
പനിയും വയറുവേദനയും ഉണ്ടായതിനെ തുടര്‍ന്നാണ് കുട്ടിയെ വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കാനിങ്ങിലും മറ്റു പരിശോധനകളിലും ആദി ലക്ഷ്മിക്ക് കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നു. ഗവ. എല്‍ പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആദി ലക്ഷ്മി.
ഇന്ന് രാവിലെ കുട്ടിക്ക് കുത്തിവയ്പ് എടുത്തു. ഇതോടെ ഉറക്കത്തിലായ കുട്ടി ഉണരാതെ വന്നതോടെ ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ കുട്ടിയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ സംഘര്‍ഷമുണ്ടാക്കി. ആശുപത്രി അധികൃതരോട് തട്ടിക്കയറിയ ബന്ധുക്കള്‍ ആശുപത്രിയുടെ ജനല്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.





