28
Sep 2023
Thu
28 Sep 2023 Thu

തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിഞ്ഞു; മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ഫലം നെഗറ്റീവ്; ജാഗ്രത തുടരും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ പനി ബാധിച്ച് ചികിത്സയിലിരുന്ന ബിഡിഎസ് വിദ്യാര്‍ത്ഥിയുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ തലസ്ഥാനത്ത് നിപ ആശങ്ക ഒഴിഞ്ഞു. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തു വന്നത്. എങ്കിലും ജാഗ്രത തുടരും.

പനി ബാധിച്ച വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്നു. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തുന്ന ആദ്യ നിപ പരിശോധനയാണ് ഇത്.

കോഴിക്കോട് ജില്ലയില്‍ നിപ വീണ്ടും സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് കേരളം. അഞ്ച് പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്. രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ ചികിത്സയിലാണ്.