നാഗ്പൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാവ് തന്നെ സമീപിച്ചിരുന്നതായി ബിജെപി നേതാവ് നിതിന്‍ ഗഡ്കരി.(Nitin Gadkari said that the India alliance offered him the post of Prime Minister) പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്ത് തന്നെ സഖ്യത്തിലേക്ക് ക്ഷണിച്ചതായി ഗഡ്കരി അവകാശപ്പെട്ടു.
|
എന്നാല്‍, ജീവിതത്തില്‍ അങ്ങനെയൊരു ലക്ഷ്യമില്ലാത്തതിനാല്‍ വാഗ്ദാനം നിരസിക്കുകയായിരുന്നു. ഒരു പദവിക്കും വേണ്ടി തന്റെ ആദര്‍ശങ്ങളില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും ഗഡ്കരി വ്യക്തമാക്കി.
ALSO READ: മലപ്പുറത്ത് നിപ ബാധിച്ച് മരണം? കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ഉടന്‍ തുടങ്ങും
‘പ്രധാനമന്ത്രിയാവുക എന്നത് എന്റെ ജീവിത ലക്ഷ്യമല്ല. അതിനാല്‍ എന്തിന് ഞാന്‍ നിങ്ങളുടെ പിന്തുണ സ്വീകരിക്കണമെന്ന് ഞാന്‍ പ്രതിപക്ഷ സഖ്യത്തിലെ ആ നേതാവിനോട് ചോദിച്ചു. ഒരു ആശയവും ചിന്താരീതിയും പിന്തുടരുന്ന വ്യക്തിയാണ് ഞാന്‍. സ്വപ്നം പോലും കാണാത്തതെല്ലാം പാര്‍ട്ടി തന്നു. ഒരു വാഗ്ദാനത്തിലും ഞാന്‍ വീഴില്ല.”-എന്നാണ് മറുപടി നല്‍കിയതെന്നും ഗഡ്കരി പറഞ്ഞു.
അതേസമയം, പ്രതിപക്ഷ സഖ്യത്തിലെ ഏത് നേതാവാണ് ഈ വാഗ്ദാനവുമായി സമീപിച്ചതെന്ന് ഗഡ്കരി വെളിപ്പെടുത്തിയില്ല.





